യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് ബയേൺ മ്യൂണിക്കിന്റെ കൈകളിൽ നിന്ന് പരാജയം ഏറ്റുവാങ്ങി പുറത്തായതിന് പിന്നാലെ പി എസ് ജിയിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയർ മറുപടി നൽകി. സീസണിന്റെ തുടക്കത്തിൽ പിഎസ്ജിയിൽ ചേർന്ന ഗാൽറ്റിയർ, തന്റെ ജോലി അപകടത്തിലായേക്കാമെന്ന് സമ്മതിച്ചെങ്കിലും നിലവിലെ കാമ്പെയ്ൻ പൂർത്തിയാക്കുന്നതിൽ തന്റെ ശ്രദ്ധ തുടരുമെന്ന് പറഞ്ഞു.
മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗാൽറ്റിയർ പറഞ്ഞു, “എന്റെ ഭാവി? അതിനെക്കുറിച്ച് സംസാരിക്കാൻ ആയെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞു. ഈ തീരുമാനം മാനേജ്മെന്റിനെയും എന്റെ പ്രസിഡന്റിനെയും ആശ്രയിച്ചിരിക്കുന്നു. ക്ലബിന് ഒരു നിരാശയുണ്ട്. ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബിന് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഇനി ഞാൻ സീസമ്മ് അവസാനത്തിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്”.
ചാമ്പ്യൻസ് ലീഗിൽ നിന്ന് പിഎസ്ജി പുറത്തായത് യൂറോപ്യൻ ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ മത്സരിക്കാനുള്ള ക്ലബിന്റെ കഴിവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയർത്തുകയാണ്.