വനിത പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് ജയന്റ്സ് നേടിയത് 169 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഇന്നലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് തോൽവിയായിരുന്നു ഫലം.
46 റൺസ് നേടിയ ഹര്‍ലീന്‍ ഡിയോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 25 റൺസും സബിനേനി മേഘന 24 റൺസും നേടി പുറത്തായി. മികച്ച തുടക്കമാണ് സോഫിയ ഡങ്കിയും മേഘനയും ചേര്‍ന്ന് ടീമിന് നേടിയത്.
സോഫിയ 11 പന്തിൽ 13 റൺസ് നേടി പുത്തായതിന് തൊട്ടടുത്ത ഓവറിൽ മേഘനയുടെ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായി. പിന്നീട് 10.3 ഓവറിൽ76/4 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഗാര്‍ഡ്നറും ഹര്‍ലീനും ചേര്‍ന്ന് 15.2 ഓവറിൽ 120 റൺസിലേക്ക് എത്തിച്ചു.
ഗാര്‍ഡ്നര്‍ പുറത്തായ ശേഷം ഹര്‍ലീന്‍ മികച്ച രീതിയിൽ ബാറ്റ് വീശി ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു. യുപിയ്ക്കായി ദീപ്തി ശര്‍മ്മ 2 വിക്കറ്റ് നേടി. 32 പന്തിൽ 46 റൺസാണ് ഹര്‍ലീന്‍ നേടിയത്. ഹര്‍ലീന്‍ പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ തന്റെ ഫോം തുടര്‍ന്നും കാഴ്ചവെച്ച ദയലന്‍ ഹേമലതയുടെ ബാറ്റിംഗ് മികവാണ് ഗുജറാത്തിന് തുണയായത്. താരം 13 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്.