ഇഞ്ച്വറി ടൈമിൽ മൂന്ന് ഗോളുകൾ!! അൽ നസറിനും റൊണാൾഡോക്കും ആവേശ വിജയം

Newsroom

ഇന്ന് സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അൽ നസറിനും ആവേശകരമായ വിജയം. ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ അൽ ബതിനെ നേരിട്ട അൽ നസർ 1-0ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-1ന്റെ ജയം സ്വന്തമാക്കുക ആയിരുന്നു. അൽ നസറിന്റെ മൂന്ന് ഗോളും ഇഞ്ച്വറി ടൈമിൽ ആണ് വന്നത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ലോപസ് നേടിയ ഈ ഗോളിന് മറുപടി നൽകാൻ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഏറെ ശ്രമിച്ചു. റൊണാൾഡോയുടെ ഒരു ഗോൾശ്രമം ഗോൾ ലൈനിൽ വെച്ച് ക്ലിയർ ചെയ്യപ്പെടുന്നതും കണ്ടു.

റൊണാൾഡോ 23 03 04 01 09 13 369

അവസാനം 93ആം മിനുട്ട് വരെ കാത്തു നിൽക്കേണ്ടി വന്നു അവർക്ക് സമനില ഗോൾ കണ്ടെത്താൻ. ഗുസ്താവോയുടെ പാസിൽ നിന്ന് ഖരീബ് ആണ് സമനില ഗോൾ നേടിയത്. പിന്നെ അവസാന നിമിഷം വരെ അൽ നസർ വിജയ ഗോളിനായി ശ്രമിച്ചു. 101ആം മിനുട്ടിൽ അൽ നസർ വിജയ ഗോൾ കണ്ടെത്തി. സബ്ബായി എത്തിയ ഫാതിൽ ആണ് വിജയ ഗോൾ നേടിയത്.

ഇതിനു ശേഷം മരാനിലൂടെ ഒരു ഗോൾ കൂടെ അൽ നസർ നേടിക്കൊണ്ട് ജയം ഉറപ്പിച്ചു.ജയത്തോടെ അൽ നസർ 46 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.