ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിവിധ ഫോർമാറ്റുകളിൽ വ്യത്യസ്ത പരിശീലകരെ ആക്കിയാൽ മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. വീരേന്ദർ സെവാഗിനെയോ ആശിഷ് നെഹ്‌റയെയോ പോലെ ഒരാളെ ടി20യുടെ പരിശീലകനാക്കണമെന്ന ആശയം ഹർഭജൻ മുന്നോട്ടുവച്ചു.
“നിങ്ങൾക്ക് രണ്ട് ക്യാപ്റ്റൻമാരുണ്ട്, അതിനാൽ നിങ്ങൾക്ക് രണ്ട് പരിശീലകരു? ആകാം.. ഇംഗ്ലണ്ട് ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ചെയ്തത് പോലെ. വീരേന്ദർ സെവാഗിനെപ്പോലെയോ ആശിഷ് നെഹ്‌റയെപ്പോലെയോ ഒരാൾ ടി20 പരിശീലകനായാൽ ആ മാറ്റം ഇന്ത്യൻ ടീമിൽ കാണാൻ ആകും. ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഹാർദിക് പാണ്ഡ്യയുടെ കൂടെ തന്റെ ആദ്യ ഐ പി എൽ നേറ്റാം നെഹറ്ക്ക് ആയിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ പോലെ ടി20യുടെ ആശയവും ഗെയിമിന്റെ ആവശ്യങ്ങളും മനസ്സിലാക്കുന്ന ഒരാളെ ഇന്ത്യ പരിശീലകനായി കൊണ്ടുവരിക.” ഹർഭജൻ പറഞ്ഞു.
പ്രത്യേക കോച്ചുകൾ ഉള്ളത് ഓരോ കോച്ചിനും അവരുടെ പ്രത്യേക ഫോർമാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ആ പ്രത്യേക ഫോർമാറ്റിൽ ഇന്ത്യൻ ടീമിനെ ചാമ്പ്യന്മാരാക്കാൻ പ്രവർത്തിക്കാനും സഹായിക്കും എന്ന് ഹർഭജൻ സിംഗ് ഊന്നിപ്പറഞ്ഞു.