ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ച് യുണൈറ്റഡ് എഫ് സി നെല്ലികുത്തിന് കൊണ്ടോട്ടിയിൽ കിരീടം

Newsroom

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി കൊണ്ട് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് കിരീടം ഉയർത്തി. ഏകപക്ഷീയമായ ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു നെല്ലികുത്തിന്റെ വിജയം. അവരുടെ ഈ സീസണിലെ രണ്ടാം കിരീടമാണിത്. നേരത്തെ മാഹി അഖിലേന്ത്യാ സെവൻസിലും യുണൈറ്റഡ് എഫ് സി നെല്ലികുത്ത് കിരീടം ഉയർത്തിയിരുന്നു.

Picsart 23 02 24 22 58 01 996

കൊണ്ടോട്ടിയിൽ സെമി ഫൈനലിൽ കെ എഫ് സി കാളികാവിനെ തോൽപ്പിച്ച് ആണ് യുണൈറ്റഡ് എഫ് സി ഫൈനലിലേക്ക് വന്നത്. കൊണ്ടോട്ടിയിൽ സ്കൈ ബ്ലൂ എടപ്പാളിനെയും കെ ആർ എസ് കോഴിക്കോടിനെയും നേരത്തെയുള്ള റൗണ്ടുകളിൽ യുണൈറ്റഡ് എഫ് സി തോൽപ്പിച്ചിട്ടുണ്ട്.