പിരിമുറുക്കം നിറയ്‌ക്കാൻ ഇന്ന്‌ കേരള ഡെർബിയിൽ കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും

Newsroom

Picsart 23 02 24 21 09 54 055
Download the Fanport app now!
Appstore Badge
Google Play Badge 1

റുപേ പ്രൈംവോളിബോൾ ലീഗ്‌ സീസൺ 2: കാലിക്കറ്റ് ഹീറോസ് – കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

കൊച്ചി, ഫെബ്രുവരി 24:
എ23 റുപേ പ്രൈം വോളിബോൾ ലീഗ്‌ രണ്ടാം സീസണിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാലിക്കറ്റ്‌ ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലുള്ള പോരാട്ടത്തിന്‌ അരങ്ങൊരുങ്ങി. ശനിയാഴ്ച കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ കേരളത്തിന്റെ ഇരു ടീമുകളും ഏറ്റുമുട്ടും. കേരള ഡർബിയിൽ ആരാധകർ വൻ പ്രതീക്ഷയിലാണ്‌. കളിക്കാരിലും വലിയ ആവശമുണ്ട്‌.

Picsart 23 02 24 21 10 07 055

‘കേരളത്തിലെ സ്വന്തം ടീമുകൾ ആയതിനാൽ കാലിക്കറ്റ്‌ ഹീറോസും കൊച്ചിയും തമ്മിൽ കായിക വൈരമുണ്ട്‌. ഇരു ടീമുകൾക്കും നിർണായക മത്സരമാണ്‌. ജയമോ തോൽവിയോ അല്ല. അതിനുമുപ്പുറത്ത്‌ ആരാധകർക്ക്‌ എന്നത്തേക്കുമായി നല്ലൊരു മത്സരം നൽകാനാണ്‌ ഞങ്ങൾ ആഗ്രഹിക്കുന്നത്‌. കാരണം ഈ മത്സരത്തിനായി അവർ ഏറെക്കാലമായി കാത്തിരിക്കുകയാണ്‌‐ കാലിക്കറ്റ്‌ ഹീറോസ്‌ യൂണിവേഴ്‌സൽ താരം ജെറോം വിനിത്‌ പറഞ്ഞു.

‘ഞങ്ങൾക്ക്‌ സമ്മർദമില്ല. ഞങ്ങൾ നല്ല നിലയിലാണുള്ളത്‌. ഏറെ ആരാധകർ എത്തുമെന്ന്‌ ഞങ്ങൾക്കറിയാം. അവർ ഞങ്ങൾക്ക്‌ കൂടുതൽ ഊർജം നൽകും. ഇത്തരത്തിലുള്ള മത്സരങ്ങളാണ്‌ കളിക്കാൻ ആഗ്രഹിക്കുന്നത്‌‐ ഏതെങ്കിലും സമ്മർദമുണ്ടോ എന്ന ചോദ്യത്തിന്‌ വിനീത്‌ പറഞ്ഞു.

തന്ത്രങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താതെ നിർണായക പോരാട്ടത്തിന്‌ മുമ്പ് ടീം ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളെക്കുറിച്ച് ജെറോം സംസാരിച്ചു. ” തന്ത്രങ്ങൾ ഞങ്ങൾ മാറ്റുന്നില്ല. എന്നാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌ പന്തിന്റെ സ്വീകരണത്തിലാണ്. എതിരാളികളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്‌. അവർ എങ്ങനെ കളിക്കുന്നു, അവരുടെ ശക്തികൾ എന്തൊക്കെയാണ്. അതിലാണ്‌ ഞങ്ങളുടെ പ്രവർത്തനം‐ ജെറോം പറഞ്ഞു.

അതേസമയം, സ്വന്തം കാണികൾക്ക്‌ മുന്നിൽ വിജയിക്കുകയാണ്‌ ലക്ഷ്യമെന്ന്‌
കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റൻ വിപുൽ കുമാർ പറഞ്ഞു.
‘കാലിക്കറ്റ് ഹീറോസിന്റെ കരുത്ത് മനസിലാക്കിയാണ്‌ ഞങ്ങൾ പരിശീലനം നടത്തുന്നത്‌. പ്ലേ ഓഫിലേക്ക് പോകുമോ ഇല്ലയോ എന്ന ആശങ്കയോടെയല്ല ഞങ്ങൾ കളിക്കാനിറങ്ങുന്നത്‌, പക്ഷേ എന്ത് വിലകൊടുത്തും മത്സരം ജയിക്കണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ നല്ല രീതിയിൽ ശ്രമിക്കേണ്ടിയിരിക്കുന്നു. ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ, ആരാധകർക്ക് മുന്നിൽ ഞങ്ങൾ പരമാവധി പരിശ്രമിക്കണം., അതിനനുസരിച്ചുള്ള കാര്യങ്ങളാണ്‌ ആസൂത്രണം ചെയ്യുന്നത്‌. ‐ വിപുൽ കുമാർ പറഞ്ഞു.

മത്സരത്തിന്റെ സമ്മർദത്തിനിടയിലും കാണികളുടെ പിന്തുണ ആസ്വദിക്കാനായി കാത്തിരിക്കുന്നുവെന്നും വിപുൽ കൂട്ടിച്ചേർത്തു. ഡെർബി പോരിന്റെ സമ്മർദ്ദം എപ്പോഴും ഉണ്ടാകും. എന്നാൽ കളിക്കാരെന്ന നിലയിൽ മാനസികമായി കരുത്തരായിരിക്കണം. സമ്മർദം അതിജീവിക്കാൻ അറിയണം. ഈ മത്സരം ഞങ്ങൾ തീർച്ചയായും വിജയിക്കും‐ വിപുൽകുമാർ പറഞ്ഞു.

‘ആളുകൾ നിറയും. കേരളത്തിലെ ആരാധകരുടെ ആവേശം പേരുകേട്ടതാണ്‌. അവർ രംഗം ശബ്‌ദമുഖരിതമാക്കും. മത്സരത്തിനൊപ്പം ആ അന്തരീക്ഷവും ഞങ്ങൾ ആസ്വദിക്കും‐ വിപുൽ പൂർത്തിയാക്കി.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

For all match statistics, click here:

https://en.volleyballworld.com/volleyball/competitions/prime-volleyball-league-2023/statistics/

For match and practice images from the RuPay Prime Volleyball League, Click Here:

https://drive.google.com/drive/u/4/folders/1gh3maxNY6ICHygrMdnUjVIffr_3SRIOu

*റുപേ പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്*

ഇന്ത്യയിലെ ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2023 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഇതാദ്യമായാണ് കാണികളുടെ സാനിധ്യത്തില്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍. ആഗോള വോളിബോള്‍ സംഘടനയായ എഫ്‌ഐവിബിയുടെ വാണിജ്യ വിഭാഗമായ വോളിബോള്‍ വേള്‍ഡ്, ഇന്റര്‍നാഷണല്‍ സ്ട്രീമിങ് പാര്‍ട്ണര്‍മാരായി രണ്ടു വര്‍ഷത്തെ കരാറില്‍ ഇത്തവണ പിവിഎലുമായി കൈകോര്‍ക്കുന്നുണ്ട്. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം.

*റുപേയെ കുറിച്ച്*

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) മുന്‍നിര ഉല്‍പ്പന്നമായ റുപേ, ആദ്യസീസണ്‍ മുതല്‍ പ്രൈം വോളിബോള്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ്. മൂന്ന് വര്‍ഷത്തേക്കുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശമാണ് റുപേ സ്വന്തമാക്കിയത്.