തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താനായാൽ തനിക്ക് എന്നും ഇന്ത്യന്‍ ടീമിൽ സ്ഥാനം ഉണ്ടാകുമെന്ന് അറിയിച്ച് ദീപക് ചഹാര്‍. തനിക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന് വേണ്ടി ചെയ്യുന്ന ദൗത്യം ചെയ്യാനാകുമെന്നും അതിന് താന്‍ ബാറ്റിംഗ് മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും ചഹാര്‍ സൂചിപ്പിച്ചു.
13 ഏകദിനങ്ങളിൽ നിന്നായി ചഹാര്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്. തനിക്ക് പന്ത് രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യാനാകുമെന്നും 140 കിലോമീറ്റര്‍ വേഗതയിൽ പന്തെറിയാനാകുന്നതും തനിക്ക് ഗുണം ചെയ്യുമ്പോള്‍ ഇനി ബാറ്റിംഗ് ആണ് മെച്ചപ്പെടുത്തേണ്ടതെന്നും ചഹാര്‍ വ്യക്തമാക്കി.