തിരിച്ച് വരുവാന്‍ എന്നും ആഗ്രഹിച്ചിരുന്നു – ബംഗ്ലാദേശ് കോച്ചായുള്ള മടങ്ങിവരവിനെക്കുറിച്ച് ഹതുരുസിംഗ

Sports Correspondent

ബംഗ്ലാദേശിന്റെ കോച്ചിംഗ് തലപ്പത്ത് ഏറെ മികവ് പുലര്‍ത്തിയ താരമാണ് ചന്ദിക ഹതുരുസിംഗ. 2017ൽ അദ്ദേഹം മടങ്ങിയെങ്കിലും ഇപ്പോള്‍ റസ്സൽ ഡൊമിംഗോയ്ക്ക് പകരം തിരികെ ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായി ഹതുരുസിംഗ തന്നെ തിരികെ എത്തിയിട്ടുണ്ട്.

ഐസിസി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കും ചാമ്പ്യന്‍സ് ട്രോഫി സെമിയിലേക്കും ടീമിനെ എത്തിച്ച ഹതുരുസിംഗ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെ ബംഗ്ലാദേശിന് വിജയം നേടിക്കൊടുക്കുവാന്‍ സഹായിച്ചിരുന്നു.

താന്‍ എന്നും ബംഗ്ലാദേശ് ക്രിക്കറ്റിനെ പിന്തുടര്‍ന്നിരുന്നുവെന്നും എന്നെങ്കിലും തിരികെ വരുവാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ചന്ദിക വെളിപ്പെടുത്തി. തന്റെ ആദ്യ അന്താരാഷ്ട്ര ദൗത്യം ബംഗ്ലാദേശിനൊത്തായിരുന്നു എന്നതിനാൽ തന്നെ ഒരു സോഫ്ട് കോര്‍ണര്‍ എന്നും ഉണ്ടായിരുന്നുവെന്നും ചന്ദിക വ്യക്തമാക്കി.