ഡെൽഹി ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്ട്രേലിയൻ ബാറ്റിംഗ് ഇന്ത്യൻ സ്പിൻ ബൗളിംഗിന് മുന്നിൽ തകർന്നടിഞ്ഞു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 61-1 എന്ന നിലയിൽ ആയിരുന്നു ബാറ്റിംഗ് ആരംഭിച്ചത്. അവർ 113 റൺസ് എടുക്കുമ്പോഴേക്ക് ഓളൗട്ട് ആയി. ജയിക്കാനായി ഇന്ത്യക്ക് 114 റണ മതി. 43 റൺസ് എടുത്ത ട്രാവിസ് ഹെഡിനെ ആണ് ആദ്യം ഇന്ന് ഓസ്ട്രേലിയക്ക് നഷ്ടമായത്. അശ്വിനായിരുന്നു വിക്കറ്റ്.
ഇതിനു പിന്നാലെ 9 റൺസ് എടുത്ത സ്മിത്തും അശ്വിനു മുന്നിൽ കീഴടങ്ങി. 35 റൺസ് എടുത്ത ലബുഷെയ്ൻ, 2 റൺസ് എടുത്ത റെൻഷാ, റൺ ഒന്നും എടുക്കാതെ ഹാൻഡ്സ്കോമ്പ്, റൺ ഒന്നും എടുക്കാതെ പാറ്റ് കമ്മിൻസ് എന്നിവർ മടങ്ങിയത് വളരെ പെട്ടെന്ന് ആയിരുന്നു. ഓസ്ട്രേലിയൻ സ്കോർ 95-ൽ നിൽക്കുമ്പോൾ ആണ് ഈ നാലു വിക്കറ്റും ഒരു റൺസ് പോലും സ്കോർ ബോർഡിലേക്ക് അധികം ചേർക്കാതെ കളം വിട്ടത്.
പിന്നീട് 7 റൺസ് എടുത്ത അലക്സ് കാരിയും പുറത്തായി. അടുത്തതായി 8 റൺസ് എടുത്ത ലിയോണും ജഡേജയുടെ പന്തിൽ മടങ്ങി. പിന്നാലെ കുൻഹെമാനും പുറത്തായി.
ജഡേജ 7 വിക്കറ്റും അശ്വിൻ 3 വിക്കറ്റും വീഴ്ത്തിയാണ് ഒറ്റ സെഷനിൽ തന്നെ ഓസ്ട്രേലിയയെ തകർത്തത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒരു റൺസ് ലീഡ് വഴങ്ങിയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ എടുത്ത 263 റൺസ് പിന്തുടർന്ന ഇന്ത്യ 262 റൺസ് എടുത്തു ആണ് ഓളൗട്ട് ആയത്.