ആക്രമിച്ച് കളിച്ച് ഓസ്ട്രേലിയ, രണ്ടാം ദിവസം മികച്ച നിലയിൽ അവസാനിപ്പിച്ചു

Newsroom

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 61-1 എന്ന നിലയിൽ ബാറ്റു ചെയ്യുന്നു. രണ്ടാം ഇന്നിങ്സ് ആക്രമിച്ചു കളിച്ച ഓസ്ട്രേലിയ 12 ഓവറിൽ ആണ് 61 റൺസ് എടുത്തത്. 6 റൺസ് എടുത്ത ക്വാജയെ ആണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. 39 റൺസുമായി ട്രാവിസ് ഹെഡും 16 റൺസുമായി ലബുഷാനെയും ക്രീസിൽ നിൽക്കുന്നു. ജഡേജയാണ് ഒരു വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഒരു റൺസ് മാത്രമാണ് ലീഡ് വഴങ്ങിയത്. 179/7 എന്ന നിലയിൽ ലഞ്ചിനു ശേഷം കളി ആരംഭിച്ച ഇന്ത്യ 262 റൺസ് എടുത്തു. പതിവു പോലെ വാലറ്റമാണ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തിയത്‌. അക്സർ പട്ടേലും അശ്വിനും ചേർന്ന് 114 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയത് ഇന്ത്യക്ക് തുണയായി. 74 റൺസ് എടുത്താണ് അക്സർ പട്ടേൽ പുറത്തായത്. അക്സർ 115 പന്തിൽ നിന്നാണ് 74 റൺസ് എടുത്തത്. 3 സിക്സും 3 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ഇന്ത്യ 23 02 18 16 11 07 125

അശ്വിൻ 37 റൺസും എടുത്തു. 71 പന്തിൽ നിന്ന് അഞ്ച് ഫോറുൾപ്പെടെ ആണ് 37 റൺസ് അശ്വിൻ എടുത്തത്. പിന്നാലെ ഷമി 2 റൺസും എടുത്തു പുറത്തായി. ഓസ്ട്രേലിയക്ക് മുന്നിൽ ഒരു റൺസ് ലീഡ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.

ഇന്ത്യ 23 02 18 11 39 11 676

32 റൺസ് എടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മ, 17 റൺസ് എടുത്ത രാഹുൽ, റൺ ഒന്നും എടുക്കാതെ പൂജാര, 4 റൺസ് എടുത്ത ശ്രേയസ് എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് രാവിലെ ആദ്യ സെഷനിൽ നഷ്ടമായത്. ലഞ്ചിനു ശേഷം 44 റൺസ് എടുത്ത കോഹ്ലി, 26 റൺസ് എടുത്ത ജഡേജ, 6 റൺസ് എടുത്ത ഭരത് എന്നിവരും പുറത്തായി. അഞ്ചു വിക്കറ്റുകളുമായി നഥാൻ ലിയോൺ ആണ് ഓസ്ട്രേലിയൻ ബൗളർമാരിൽ ഏറ്റവും അപകടകാരിയായത്. കുൻഹെമനും മർഫിയും രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.