ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം സഹൽ അബ്ദുൽ സമദും ഇല്ല

Newsroom

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എ ടി കെ മോഹൻ ബഗാനെ നേരിടുമ്പോൾ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദും ഉണ്ടാകില്ല. സഹൽ കൊച്ചിയിൽ തന്നെ തുടരുകയാണ്. താരം കൊൽക്കത്തയിലേക്ക് യാത്ര ചെയ്തിട്ടില്ല എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. പരിക്ക് കാരണം ആണ് സഹൽ കൊൽക്കത്തയിലേക്ക് പോകാതിരുന്നത്. എന്നാൽ സഹലിന്റെ പരിക്ക് അത്ര സാരമുള്ളതല്ല എന്നും മാർക്കസ് പറയുന്നു.

Picsart 23 02 18 12 37 04 033

അടുത്ത മത്സരത്തിൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സസ്പെൻഷൻ കാരണം അഡ്രിയാൻ ലൂണയും ഇല്ല. ഇരുവരുടെയും അഭാവം ടീമിന് തിരിച്ചടിയാകും. എങ്കിലും പ്ലേ ഓഫ് ഇതിനകം തന്നെ ഉറപ്പിച്ചു എന്നത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വലിയ സമ്മർദ്ദത്തിൽ ആയിരിക്കില്ല.