കൊയപ്പ സെവൻസ്, ലിൻഷ മണ്ണാർക്കാട് ഫൈനലിൽ

Newsroom

കൊടുവള്ളി കൊയപ്പ സെവൻസ് ടൂർണമെന്റിൽ ലിൻഷാ മണ്ണാർക്കാട് ആദ്യ ഫൈനലിസ്റ്റ് ആയി. സെവൻസിന്റെ ലോകകപ്പ് എന്ന് അറിയപ്പെടുന്ന കൊയപ്പ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സെമി ഫൈനൽ രണ്ടാം പാദത്തിൽ സബാൻ കോട്ടക്കലിനെ സമനിലയിൽ തളച്ചാണ് ലിൻഷ ഫൈനൽ ഉറപ്പിച്ചത്. നേരത്തെ ആദ്യ പാദം 2-1 ന് ജയിച്ച ലിൻഷ, രണ്ടാം പാദത്തിൽ 1-1 ന് സമനില വഴങ്ങുകയായിരുന്നു.

കൊയപ്പ സെവൻസ് Wa0267

ഇന്ന് 11-ാം മിനിറ്റിൽ സാംബോയുടെ ഗോളിലൂടെ ലിൻഷ ആണ് കൊടുവള്ളിയിൽ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാൻ സബാൻ കോട്ടക്കലിന് സാധിച്ചു. അത് ആവേശകരമായ നിമിഷങ്ങൾ അവസാനം സമ്മാനിച്ചു. പക്ഷേ ലിൻഷ ഡിഫൻസ് പിടിച്ചുനിൽക്കുകയും ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

മറ്റൊരു സെമിയിൽ നാളെ ജിംഖാന തൃശൂർ രണ്ടാം പാദത്തിൽ സ്കൈബ്ലൂ എടപ്പാളിനെ നേരിടും.