ഇനി റഷ്യ സാഫ് കപ്പിലും കളിക്കുൻ. മാർച്ച് 20-28 വരെ ധാക്കയിൽ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന SAFF U17 വനിതാ ചാമ്പ്യൻഷിപ്പ് 2023ൽ റഷ്യ പങ്കെടുക്കുമെന്ന് സാഫ് ഇന്നലെ പ്രഖ്യാപിച്ചു. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ റഷ്യയുടെ വരവിൽ സന്തോഷം പ്രകടിപ്പിക്കുകയും ടൂർണമെന്റിന്റെ ഫിക്സ്ചർ പുറത്തിറക്കുകയും ചെയ്തു.
നിലവിൽ യുവേഫയുടെ വിലക്കിലാണ് റഷ്യ ഉള്ളത്. അവസാന ഒന്നര വർഷമായി ഫുട്ബോൾ കളിക്കാൻ ആകാത്ത റഷ്യ ഏഷ്യയിലേക്ക് മാറാൻ അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഫലമായാണ് സാഫ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തീരുമാനം. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, റഷ്യ എന്നിവർ ആകും അണ്ടർ 17 ടൂർണമെന്റിൽ പോരാടുക.
മാർച്ച് 28 ന് ഇന്ത്യ റഷ്യയെ നേരിടും, റഷ്യയുടെ വരവ് ടൂർണമെന്റിന്റെ നിലവാരം മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷ. നല്ല ഒരു എതിരാളിയെ കിട്ടുന്നത് ഇന്ത്യൻ ഫുട്ബോളിനും ഗുണം ചെയ്യും.
Fixture: