രണ്ടാം പാദത്തിലും അൽ മദീനയെ തോല്പ്പിച്ച് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് ഫൈനലിൽ

Newsroom

കരിങ്ങനാട് കുപ്പത്ത് സെവൻസിന്റെ രണ്ടാം പാദ സെമിഫൈനൽ മത്സരത്തിലും അൽ മദീന ചെർപ്പുളശ്ശേരിയെ തോൽപ്പിച്ച് യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് ഫൈനലിൽ കടന്നു. ഇന്ന് 2-0 എന്ന സ്കോറിനായിരുന്നു യുണൈറ്റഡ് എഫ് സിയുടെ വിജയം. സെമി ഫൈനലിന്റെ ആദ്യ പാദവും യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്ത് 1-0 എന്ന സ്കോറിനും വിജയിച്ചിരുന്നു‌.

Picsart 23 02 14 00 53 25 596

നാളെ സബാൻ കോട്ടക്കലും ബിഎഫ്‌സി പാണ്ടിക്കാടും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിനായാകും ഇനി സെവൻസ് ആരാധകരുടെ കാത്തിരിപ്പ്. ഇരു ടീമുകളും തമ്മിലുള്ള സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ അവസാനിച്ചിരുന്നു.