ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്ന സമനികയിൽ നിൽക്കുന്നും കളിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീട് തകർപ്പൻ അറ്റാക്കിംഗ് ഫുട്ബോൾ കളിച്ചാണ് ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.
മത്സരത്തിന്റെ ആദ്യ മിനുട്ടിൽ അൽ ഖയാത്തിയുടെ ഒരു ഗംഭീര ഗോളിൽ ആണ് ചെന്നൈയിൻ ലീഡ് എടുത്തത്. ഇത് കേരള ബ്ലാസ്റ്റേഴിനെ ഞെട്ടിച്ചു എങ്കിലും മഞ്ഞപ്പട പതറിയില്ല. അവർ പൊരുതി കളിച്ചു. തുടരെ ആക്രമണങ്ങൾ നടത്തി. രാഹുൽ കെപിയിലൂടെയും ദിമിത്രസിലൂടെയും കേരളം ഗോളിന് അടുത്ത് എത്തി. ജെസ്സലിന്റെ ഒരു ലോംഗ് ഷോട്ടും നിശു കുമാറിന്റെ ഷോട്ടും വളരെ പ്രയാസപ്പെട്ടാണ് സമിക് മിത്ര തടഞ്ഞത്.
അധികനേരം കേരളത്തെ തടഞ്ഞു നിർത്താൻ ചെന്നൈയിനായില്ല. 38ആം മിനുട്ടിൽ പെനാൾട്ടു ബോക്സിന്റെ എഡ്ജിൽ വെച്ച് ലൂണ തൊടുത്ത ഷോട്ട് ഒരു മഴവില്ല് പോലെ ചെന്നൈയിൻ വലയിൽ പതിച്ചു. സ്കോർ 1-1. ലൂണയുടെ ഈ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഇതിനു ശേഷം രാഹുൽ കെപിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുന്നതും കാണാൻ ആയി. മറുവശത്ത് വിൻസിയുടെ ഷോട്ട് ഒരു ലോകോത്തര സേവിലൂടെ ഗില്ലും തടഞ്ഞു.