ചെൽസിയുടെ ഹകിം സിയെചിനെ വിൽക്കാനുള്ള ആഗ്രഹം ഇന്ന് പൂർത്തിയാകും. ഹകിം സിയെചിന്റെ പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ ഇന്ന് പൂർത്തിയാകും എന്നാണ് സൂചനകൾ. സിയെച് പി എസ് ജിയിലേക്ക് പോകാൻ സമ്മതിച്ചു കഴിഞ്ഞു. ഇപ്പോൾ ഇരു ക്ലബുകളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡൊയിൽ ഉടനീളം ചെൽസി ഹകിം സിയെച്ചിനായി ഓഫറുകൾ കേട്ടിരുന്നു. ഒരുപാട് പുതിയ താരങ്ങളെ എത്തിച്ച ചെൽസി ഇന്ന് സിയെച് ഉൾപ്പെടെ മൂന്നോളം താരങ്ങളെ വിൽക്കാൻ നോക്കുന്നുണ്ട്. നേരത്തെ സിയെചിനെ എവർട്ടൺ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാനായി ചെൽസിയെ സമീപിച്ചിരുന്നു. ഇറ്റാലിയൻ ക്ലബായ റോമയും സിയെചിനായി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ താരം പി എസ് ജിയിലേക്ക് ആകും പോവുക എന്ന ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു.
2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സൊയെചിനായില്ല. ഇനിയും രണ്ടര വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.