ഏറേ കാലത്തെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ ആ കാത്തിരിപ്പിന് വിരാമം! അദ്യ അണ്ടർ 19 ടി20 ലോകകപ്പ് നേടി ഇന്ത്യൻ പെൺകുട്ടികൾ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീമിനെ 68 റൺസിന് ചുരുട്ടുക്കൂട്ടി, 36 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യൻ പെൺപട നേടിയത്.
വനിതാ ക്രിക്കറ്റ് ടീമിന്റെ വെടിക്കെട്ട് ഓപ്പണർ ഷെഫാലി വർമ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം, കളിയിലിന്ന് സർവാധിപത്യം പുലർത്തി. മികച്ച ഫീൽഡിങിലൂടെയും കൃത്യതയാർന്ന ബൗളിങിലൂടെയും ഇംഗ്ലീഷ് ടീമിനെ വരിഞ്ഞ് മുറുക്കിയ ടീം, പിന്നെ ശ്രദ്ധതയാർന്ന ബാറ്റിങ്ങിലൂടെ വിജയം പിടിച്ചടക്കി.
പന്തെറിഞ്ഞ ആറു പേരും വിക്കറ്റ് നേടിയപ്പോൾ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ടിടാസ് സധു, അർച്ചനാ ദേവി, പർശവി ചോപ്ര എന്നിവർ മികച്ച് നിന്നു. ബാറ്റിങിൽ ക്യാപ്റ്റൻ ഷഫാലി വർമ 15 റൺസ് നേടിയെങ്കിലും, 24 റൺസ് വീതം നേടിയ സൗമ്യ തിവാരിയും, ജി. ട്രിഷയും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഏറേക്കാലമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് കാത്തിരുന്ന ഒരു കിരീടം എന്ന സ്വപനമാണ് ഈ പെൺപുലികൾ സാക്ഷാതകരിച്ചത്. വനിതാ ഐ പി എൽ കൂടെ പ്രഖാപിച്ച ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുത്തനുണർവ്വ് തന്നെയാകും ഈ വിജയം നൽകുക.