ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളായ ഒസ്മനെ ഡെംബലെക്ക് പരിക്ക്. ഇന്നലെ ജിറോണക്ക് എതിരായ മത്സരത്തിനിടയിൽ ആണ് പരിക്കേറ്റത്. മത്സരത്തിന്റെ 26ആം മിനുട്ടിൽ ആയിരുന്നു ഡെംബലെക്ക് പരിക്കേറ്റത്. താരം ഉടനെ കളം വിടുകയും ചെയ്തു. ഡെംബലെയ്ക്ക് മസിൽ ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക നിഗമനം. ചുരുങ്ങിയത് രണ്ട് മുതൽ മൂന്ന് ആഴ്ച വരെയെങ്കിലും ഡെംബലെ പുറത്ത് ഇരിക്കേണ്ടി വരും.
ദീർഘകാലം ഡെംബലെ പുറത്ത് ഇരിക്കില്ല എന്ന പ്രതീക്ഷയിൽ ആകും ബാഴ്സലോണ ആരാധകർ. സാവി പരിശീലകനായി എത്തിയ ശേഷമാണ് ഡെംബലെയുടെ ഫിറ്റനസ് മെച്ചപ്പെട്ടത്. അതിന് മുമ്പ് ഡെംബലെ സ്ഥിരം പരിക്കിന്റെ പിടിയിൽ ആയിരുന്നു. ഡെംബലെക്ക് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ യൂറോപ്പ ലീഗ് നോക്കൗട്ട് മത്സരം നഷ്ടമാകും. ഫെബ്രുവരി 16നാണ് യൂറോപ്പ ലീഗ് ആദ്യപാദ മത്സരം നടക്കുന്നത്. അതിനു മുന്നെ മൂന്ന് ലാലിഗ മത്സരങ്ങൾ കൂടെ ബാഴ്സലോണക്ക് കളിക്കാൻ ഉണ്ട്.