റഫറിമാരും താരങ്ങളും കൂട്ടതല്ല്, നടപടിയുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ

Newsroom

Picsart 23 01 21 15 46 37 346
Download the Fanport app now!
Appstore Badge
Google Play Badge 1

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ റഫറിമാരും ഫിഫാ മഞ്ചേരി താരങ്ങളും തമ്മിൽ നടന്ന സംഘർഷത്തിൽ നടപടികളുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. സംഘട്ടനത്തിൽ ഏർപ്പെട്ടവരെ എല്ലാം വിലക്കാൻ ആണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്‌.

Picsart 23 01 20 13 32 35 074

എസ് എഫ് എയുടെ ഔദ്യോഗിക പ്രസ്താവന;

19- 1 – 2023 ന് SFA വണ്ടൂർ ടൂർണ്ണമെന്റിൽ ഫിഫ മഞ്ചേരി ടൗൺ ടീം അരീകോട് മത്സരത്തിൽ വെച്ച് ഫിഫയുടെ കളിക്കാരൻ റിൻഷാദും റഫറിമാരും തമ്മിൽ കൈയ്യേറ്റം നടത്തി ടൂർണ്ണമെന്റിനും അസോസിയേഷനും അപമാനമുണ്ടാക്കിയ സാഹചര്യം സൃഷ്ടിച്ചതിനാൽ റിൻഷാദിനെ ഫിഫയുടെ നാളെ മുതലുള്ള [22-01-2023] ആദ്യ 4 മത്സരങ്ങളിൽ നിന്നും മാറ്റി നിർത്താനും, 2000 രൂപ പിഴ ഈടാക്കുവാനും, കളിക്കാരനെ മർദ്ദിക്കുകയും സോഷ്യൽ മീഡിയയിലൂടെ സംഘടന കാര്യങ്ങൾ ഷെയർ ചെയ്യുകയും ചെയ്തതിന് റഫറിയായ ഷിഹാബിനും [സെന്റർ റഫറി] 2, ഷാനവാസ് [ലൈൻ റഫറി ] എന്നിവരെ നാളെ മുതൽ 7 ദിവസം ഒരു ഗ്രൗണ്ടിലും മത്സരങ്ങൾ നിയന്ത്രിക്കാൻ പാടില്ല എന്നും, ഓരോരുത്തരുട്ർ കയ്യിൽ നിന്നും 2000 രൂപ വീതം പിഴയും ഈടാക്കുവാനും തീരുമാനമെടുത്തു.
എന്ന് പ്രസിഡന്റ് – ശ്രീ.കെ.എം. ലെനിൻ
ജനറൽ സെക്രട്ടറി – ശ്രീ മുഹമ്മാദ് അഷറഫ് [ ബാവ ]
സെവൻസ് ഫുട്ബോൾ അസോസിയേഷൻ [ SFA ]

ഈ നടപടികൾ സെവൻസ് ഫുട്ബോളിൽ അടുത്ത കാലത്തായി നടന്നു വരുന്ന അനിഷ്ട സംഭവങ്ങൾ കുറയ്ക്കാൻ സഹായിക്കും എന്നാണ് ഫുട്ബോൾ പ്രേമികൾ വിശ്വസിക്കുന്നത്.

Story Highlight: Disciplinary action taken by Sevens football association for altercation between player and referee.