ബിഗ് ബാഷിൽ സാമ്പയുടെ മങ്കാദിങ് പാളി!! ഔട്ട് കൊടുക്കാതെ അമ്പയർ

Newsroom

ബിഗ് ബാഷിൽ ഒരോ ദിവസവും ഒരോ വിവാദം ഉയരുകയാണ്. ഇന്നലെ മൈക്കൾ നെസറിന്റെ ക്യാച്ച് ആയിരുന്നു വിവാദം. ഇന്ന് ഒരു മങ്കാദിങ് ആണ് വിവാദമായത്. മെൽബൺ ഡെർബിയിൽ മെൽബൺ സ്റ്റാർസ് ക്യാപ്റ്റൻ ആദം സാംപ മെൽബൺ റെനഗേഡ്‌സിന്റെ ടോം റോജേഴ്‌സിനെ മങ്കാദ് റണ്ണൗട്ട് ആക്കാൻ നോക്കി എങ്കിലും അമ്പയർ ഔട്ട് കൊടുത്തില്ല.

സാമ്പ 23 01 03 16 38 55 586

റെനഗേഡ്‌സിന്റെ ബാറ്റിംഗ് ഇന്നിംഗ്‌സിന്റെ അവസാന ഓവറിലാണ് സംഭവം നടന്നത്. സാമ്പ ബൗൾ ചെയ്യുന്നതിന് മുമ്പ് തന്നെ നോൺ സ്ട്രൈക്കൽ എൻഡിൽ ഉള്ള റോജേഴ്‌സ് ക്രീസ് വിട്ടിരുന്നു. തുടർന്ന് സാമ്പ താരത്തെ റണ്ണൗട്ട് ആക്കി. വാണിങ് അല്ല എന്നും താൻ വിക്കറ്റ് എടുത്തത് ആണെന്നും സാമ്പ പറഞ്ഞതോടെ വിക്കറ്റ് തേർഡ് അമ്പയറുടെ നിരീക്ഷണത്തിലേക്ക് പോയി. സാമ്പ തന്റെ ബൗളിംഗ് ആക്ഷൺ പൂർത്തിയാക്കിയിരുന്നു എന്ന് കണ്ടെത്തിയ തേർഡ് അമ്പയർ അത് ഔട്ട് അല്ല എന്ന് വിളിച്ചു.

മങ്കാദിൽ ഔട്ട് ആകണം എങ്കിൽ ബൗളർ തന്റെ ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കാൻ പാടില്ല എന്നാണ് നിയമം. ഔട്ട് ആയില്ല എങ്കിലും മെൽബൺ ഡാർബി ചൂട് പിടിക്കാൻ ഈ വിവാദം കാരണമായി.