ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ റിയാദിൽ!! അൽ നാസറിന്റെ ആരാധകർക്ക് മുന്നിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ നാളെ അൽ നാസർ ക്ലബിന്റെ ഹോൻ ഗ്രൗണ്ടിൽ എത്തും. നാളെ (ജനുവരി 3 ന്) ക്ലബ്ബ് ആരാധകർക്ക് മുന്നിൽ റൊണാൾഡോയെ ഔദ്യോഗികമായി അവതരിപ്പിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ കഴിഞ്ഞ ആഴ്ച ആയിരുന്നു അൽ നാസർ ക്ലബിൽ ചേർന്നത്. നാളെ വലിയ ആഘോഷത്തോടെ ആകും റൊണാൾഡോയുടെ പ്രസന്റേഷൻ നടക്കുക.

റൊണാൾഡോ 23 01 02 20 06 46 182

പോർച്ചുഗീസ് സൂപ്പർതാരത്തെ ടീമിന്റെ ജേഴ്സിയിൽ ജനുവരി 3 ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് Mrsool പാർക്കിൽ അവതരിപ്പിക്കും എന്നാണ് അൽ നാസർ ഇന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

“All eyes on Riyadh as the world’s greatest @Cristiano will be unveiled in Al Nassr colours for the very first time 🔥⌛️ ” എന്നായിരിന്നു അൽ നാസർ ക്ലബിന്റെ ട്വീറ്റ്. ലോക ഫുട്ബോളിൽ ഇതുവരെ കാണാത്ത റെക്കോർഡ് കരാറിനാണ് ക്രിസ്റ്റ്യാനോ അൽ നാസറിന്റെ ഭാഗമായി മാറിയത്.