മുൻ ബാഴ്‌സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇനി ബ്രസീലിൽ ഫുട്ബോൾ കളിക്കും. രണ്ട് വർഷത്തെ കരാറിൽ ബ്രസീൽ ക്ലബ് ഗ്രെമിയോയിൽ സുവാരസ് കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. സുവാരസ് ഫ്രീ ഏജന്റായിരുന്നു. അമേരിക്കയിൽ നിന്നും സൗദിയിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചാണ് സുവാരസ് ബ്രസീലിലേക്ക് പോകുന്നത്.
ഉറുഗ്വേൻ ടീമായ നാഷനലിൽ ആയിരുന്നു സുവാരസ്. താരം നവംബറിൽ തന്റെ നാട്ടിലെ ക്ലബിനോട് വിടപറഞ്ഞിരുന്നു. ഉറുഗ്വേ ക്ലബ്ബിനായി 14 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ സുവാരസിനായിരുന്നു. അവിടെ ലീഗ് കിരീടവും നേടി. ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകളിലും സുവാരസ് തന്റെ കഴിവ് മുമ്പ് തെളിയിച്ചിട്ടുണ്ട്.