റൊണാൾഡോ എത്തി, അൽ നാസറിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി

Newsroom

Picsart 22 12 31 13 19 38 589
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിൽ എത്തിയതോടെ ക്ലബ് ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. റൊണാൾഡോയെ സൈൻ ചെയ്തതിന് പിന്നാലെ അൽ നാസർ ക്ലബിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് മൂന്ന് ഇരട്ടിയായി വർധിച്ചു.

റൊണാൾഡോ 22 12 31 13 18 54 006

അൽ നാസർ റൊണാൾഡോ സൈനിംഗ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് അകം ആണ് ഈ വർധന. റൊണാൾഡോ വരും മുമ്പ് അൽ നാസറിന് ഏകദേശം 860,000 ഫോളോവേഴ്‌സ് ആയിരുന്നു ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അൽ നാസറിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് 3.2 ദശലക്ഷമായി ഉയർന്നു കഴിഞ്ഞു. ഇത് 5 മില്യൺ വരെ പോകും രണ്ട് ദിവസം കൊണ്ട് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റൊണാൾഡോയും തന്റെ പുതിയ ക്ലബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. റൊണാൾഡോയുടെ സൈനിംഗ് പ്രഖ്യാപിച്ച അൽ നാസറിന്റെ പോസ്റ്റിന് ഇൻസ്റ്റഗ്രാമിൽ 2 കോടിയോളം ലൈക്കുകൾ ഇപ്പോൾ ഉണ്ട്‌. അൽ നാസറിന്റെ ജേഴ്സി വിൽപ്പനയും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി മാറും എന്നാണ് റിപ്പോർട്ടുകൾ.