ഇന്ത്യയുടെ ധാക്കയിലെ വിജയത്തിലേക്കുള്ള ഡ്രസ്സിംഗ് റൂം ടെന്‍ഷനോടെയാണ് ഇരുന്നതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കെഎൽ രാഹുല്‍. തങ്ങളുടെ ടീമിൽ ആരെങ്കിലും അവസരത്തിനൊത്തുയര്‍ന്ന് വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സത്യസന്ധമായി പറഞ്ഞാൽ ഡ്രസ്സിംഗ് റൂമിൽ ഏവരും ടെന്‍ഷനിലായിരുന്നുവെന്ന് കെഎൽ രാഹുല്‍ വ്യക്തമാക്കി.
ന്യൂ ബോളിൽ ബാറ്റിംഗ് പ്രയാസകരമായി തോന്നിയെന്നും ബോള്‍ സോഫ്ടായതിന് ശേഷം ബാറ്റിംഗ് എളുപ്പമായി എന്നുമാണ് താന്‍ മനസ്സിലാക്കിയതെന്ന് രാഹുല്‍ കൂട്ടിചേര്‍ത്തു. നഷ്ടമാകുാവുന്നതിലും അധികം വിക്കറ്റുകള്‍ ടീമിന് നഷ്ടമായെങ്കിലും വിജയം സ്വന്തമാക്കാനായതിൽ സന്തോഷമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.
രണ്ട് ഇന്നിംഗ്സിലും ബംഗ്ലാദേശ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്നും താരം കൂട്ടിചേര്‍ത്തു.