ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സജീവമായത് തുണയായി – ചേതേശ്വര്‍ പുജാര

Sports Correspondent

Updated on:

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയം 2-0ന് ആയിരുന്നുവെങ്കിലും രണ്ടാം മത്സരത്തിൽ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ചേതേശ്വര്‍ പുജാരയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ബാറ്റിംഗ് മികവുറ്റതാക്കുവാന്‍ താന്‍ ഏറെ പരിശ്രമിക്കുന്നുണ്ടെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറെ മത്സരങ്ങള്‍ കളിച്ചതും തനിക്ക് തുണയായി എന്ന് ചേതേശ്വര്‍ പുജാര വ്യക്തമാക്കി.

Kuldeepcheteshwarpujara

ടെസ്റ്റ് മത്സരങ്ങള്‍ക്കിടയിൽ ലഭിയ്ക്കുന്ന ഇടവേളകള്‍ താരങ്ങളെ മത്സരത്തിനായി സജ്ജമാക്കുവാന്‍ ഏറെ സഹായിക്കുന്നുവെന്നും പുജാര സൂചിപ്പിച്ചു. ഒരു താരം മെച്ചപ്പെടുന്നതിൽ വലിയ പങ്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനുണ്ടെന്നും പുജാര കൂട്ടിചേര്‍ത്തു.