ഗ്രീനിനു വേണ്ടിയും കോടികൾ ഒഴുകി, അവസാനം മുംബൈ വിജയിച്ചു

Newsroom

Updated on:

ഈ ഐ പി എൽ ലേലത്തിലെ ഏറ്റവും ശ്രദ്ധ ഉണ്ടായിരുന്ന താരങ്ങളിൽ ഒന്നായിരുന്നു കാമറൂൺ ഗ്രീൻ. അതുകൊണ്ട് തന്നെ ഗ്രീനിനായി വൻ പോരാട്ടം തന്നെ തുടക്കം മുതൽ കാണാൻ ആയി. 2 കോടിയിൽ തുടങ്ങിയ ലേലം നിമിഷ നേരം കൊണ്ട് 10 കോടി കടന്നു. മുംബൈ ഇന്ത്യൻസും ആർ ഐ ബിയും ഡെൽഹി ക്യാപിറ്റൽസും ഒന്നിനു പിറകെ ഒന്നായി ഗ്രീനിനായി ബിഡ് ചെയ്തു. 17.5 കോടിക്ക് അവസാനം മുംബൈ ഇന്ത്യൻസ് ഗ്രീനിനെ സ്വന്തമാക്കി.

ഗ്രീ 22 12 23 15 37 09 037

ഓസ്ട്രേലിയക്ക് ആയി അടുത്തിടെ നടത്തിയ പ്രകടനമാണ് ഗ്രീനിന് ഇത്ര വലൊയ തുക ലഭിക്കാൻ കാരണം. ഇന്ത്യയിൽ ഓസ്ട്രേലിയക്ക് ഒപ്പം പര്യടനം നടത്തിയപ്പോഴും ഗ്രീനിന്റെ വെടികെട്ട് കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആയിരുന്നു.