സഹൽ അബ്ദുൽ സമദിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

Newsroom

ചെന്നൈ മറീന അരീനയിൽ നടക്കുന്ന ഐ എസ് എൽ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. മലയാളി താരം സഹൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിർത്തുന്നത്.

Picsart 22 12 19 20 20 14 830

കരുതലോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് കളി പുരോഗമിക്കുന്നതോടെ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 22ആം മിനുട്ടിൽ അഡ്രിയാൻ ലൂണ എടുത്ത ഒരു ലോങ് ഫ്രീകിക്ക് ദെബിജിത് തടഞ്ഞത് കൊണ്ട് ബ്ലാസ്റ്റേഴ്സ് ലീഡ് എടുക്കാൻ വൈകി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.

ഇവാൻ കലിയുഷ്നൊയുടെ ത്രൂ പാസ് സ്വീകരിച്ച സഹൽ ദെബിജിതിന് മുകളിലൂടെ ചിപ് ചെയ്ത് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ മൂന്നാം ഗോളായി ഇത്.