പത്ത് വർഷം മുമ്പ് മെസ്സിയോട് സെൽഫി ചോദിച്ച പയ്യൻ, ഇന്ന് മെസ്സിക്ക് ഒപ്പം നിന്ന് തകർക്കുന്നു

Newsroom

പത്ത് വർഷങ്ങൾക്ക് മുമ്പ് ലയണൽ മെസ്സിയുടെ ഫാൻ ബോയി ആയ ഒരു 12 വയസ്സുകാരൻ പയ്യൻ മെസ്സിയോട് സെൽഫി ചോദിച്ച് ആ ഫോട്ടോ ലഭിച്ചതിൽ സന്തോഷിച്ച് നിന്ന കൊച്ചുപയ്യൻ. പേര് ഹൂലിയൻ ആൽവരസ്. ഇന്ന് ആ പയ്യൻ മെസ്സിക്ക് ഗോളൊരുക്കൊയും മെസ്സി ഒരുക്കിയ ഗോളടിച്ചും അർജന്റീനൻ ഫുട്ബോളിൽ പുതിയ ചരിത്രം എഴുതുകയാണ്.

Picsart 22 12 14 03 39 30 072

ഇന്നലെ ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലിലെ മൂന്ന് ഗോളുകളും മെസ്സിയും ആൽവരസും ചേർന്നായിരുന്നു ഒരുക്കിയത്. ആദ്യ ഗോൾ ആൽവാരസ് ജയിച്ച പെനാൾട്ടി മെസ്സി ലക്ഷ്യത്തിൽ എത്തിക്കുന്നു. രണ്ടാം ഗോൾ ലയണൽ മെസ്സി തുടങ്ങിയ അറ്റാക്ക് ആയിരുന്നു. അവിടെ നിന്ന് പന്തെടുത്താണ് ആൽവാരസ് ഒറ്റക്ക് കുതിച്ച് മെസ്സിയെ പോലും അഭിമാനിതൻ ആക്കുന്ന തരത്തിൽ ഗോളടിച്ച് അർജന്റീന ലീഡ് ഇരട്ടിയാക്കിയത്.

മൂന്ന് ഗോൾ മെസ്സിയുടെ മാജിക്ക് അസിസ്റ്റും ആൽവാരസിന്റെ ഫിനിഷും ആയിരുന്നു.12 വയസ്സുകാരന്റെ സെൽഫി ചിത്രം മാറി മെസ്സി ആൽവരസിനെ ആശ്ലേഷിക്കുന്ന ചിത്രങ്ങൾ പത്രങ്ങളായ പത്രങ്ങളിൽ നിറയുന്ന കാലത്തിലേക്ക് ഉള്ള യാത്ര.

മെസ്സി 22 12 14 03 38 40 332

അർജന്റീനയുടെ ഈ യുവ സ്ട്രൈക്കർ ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ക്ലബിൽ ആണ് കളിക്കുന്നത്.