ബെൽജിയൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞു

Newsroom

ബെൽജിയം ഇന്ന് ലോകകപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയുന്നതായി പരിശീലകൻ റൊബേർടോ മാർട്ടിനസ് പറഞ്ഞു. അവസാന ആറര വർഷമായി ബെൽജിയത്തിന്റെ പരിശീലകൻ ആയിരുന്നു മാർട്ടിനസ്. ഇന്നത്തെ മത്സരം തന്റെ അവസാന മത്സരം ആണെന്ന് മാർട്ടിനസ് പറഞ്ഞു. ഇന്ന് വിജയിച്ചില്ല എങ്കിലും തല ഉയർത്തു തന്നെ ഈ ടീമിന് മടങ്ങാം എന്ന് അദ്ദേഹം പറഞ്ഞു.

Picsart 22 12 01 23 34 15 953

ഇന്ന് ക്രൊയേഷ്യയയോട് വിജയിച്ചിരുന്നു എങ്കിൽ ബെൽജിയത്തിന് പ്രീക്വാർട്ടറിൽ എത്താമായിരുന്നു‌. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയത്തെ മൂന്നാം സ്ഥാനക്കാർ ആക്കാൻ മാർട്ടിനസിനായിരുന്നു. ദീർഘകാലം ബെൽജിയം ലോക റാങ്കിംഗിൽ ഒന്നാമതായി തുടർന്നതും മാർട്ടിനസിന്റെ കാലത്ത് ആയിരുന്നു. എന്നാൽ ബെൽജിയൻ ഗോൾഡൻ ജെനറേഷനെ ഒരു കിരീടത്തിലേക്കും നയിക്കാൻ മാർട്ടിനസിന് ആയില്ല.