ഇന്നലെ സിംബാബ്വെയോടു കൂടെ പരാജയപ്പെട്ടതോടെ പാകിസ്താൻ ക്രിക്കറ്റിൽ പൊട്ടിത്തെറികൾ നടക്കുകയാണ്. പല മുൻ താരങ്ങളും പാകിസ്താന്റെ സിലക്ഷനെയും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും വിമർശിച്ച് രംഗത്ത് എത്തി. പി സി ബി ചെയർമാനായ റമീസ് രാജയെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു എന്ന് മുൻ പാകിസ്താൻ താരം മുഹമ്മദ് ആമിർ പറയുകയുണ്ടായി.
from day one I said poor selection ub is cheez ki responsibility kon le ga I think it's time to get rid of so called chairman jo pcb ka khuda bana hwa hai and so called chief selector.
— Mohammad Amir (@iamamirofficial) October 27, 2022
താൻ തുടക്കം മുതൽ ഈ ടീം സെലക്ഷനിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു എന്ന് താരം ട്വീറ്റ് ചെയ്തു. ആര് ഇതിന്റെ എല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് താരം ചോദിക്കുന്നു. പാകിസ്താൻ ക്രിക്കറ്റിന്റെ ദൈവമാകാൻ ശ്രമിക്കുന്ന പി സി ബി ചെയർമാനെ പുറത്താക്കേണ്ട സമയം ആയെന്നും ഒപ്പം ചീഫ് സെലക്ടറെയും പുറത്താക്കണം എന്നും ആമിർ പറഞ്ഞു. ഇന്ത്യക്ക് എതിരെയും സിംബാബ്വെക്ക് എതിരെയും പരാജയപ്പെട്ടതോടെ പാകിസ്താന്റെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്.