ടി20 ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഒരു ഘട്ടത്തിൽ 101/6 എന്ന നിലയിലേക്ക് വീണ ടീമിനെ ഏഴാം വിക്കറ്റിൽ റോവ്മന്‍ പവൽ അകീൽ ഹൊസൈന്‍ കൂട്ടുകെട്ടാണ് 150 റൺസിലേക്ക് എത്തിച്ചത്.
ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയ ശേഷം വെസ്റ്റിന്‍ഡീസ് ഇന്ന് രണ്ടാം മത്സരത്തിൽ സിംബാബ്‍വേയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശേഷം 153 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
സിക്കന്ദര്‍ റാസയുടെ മൂന്ന് വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഓര്‍ഡറിനെ തകര്‍ത്തത്. ഒരു ഘട്ടത്തിൽ ടീം 77/1 എന്ന നിലയിലായിരുന്നു. 45 റൺസ് നേടിയ ജോൺസൺ ചാള്‍സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഏഴാം വിക്കറ്റിൽ അകീൽ ഹൊസൈനും റോവ്മന്‍ പവലും ചേര്‍ന്ന് നേടിയ 49 റൺസാണ് വെസ്റ്റിന്‍ഡീസിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. അവസാന ഓവറിൽ രണ്ട് സിക്സര്‍ നേടിയ റോവ്മന്‍ പവൽ 28 റൺസ് നേടി പുറത്താകുകയായിരുന്നു.
അകീൽ ഹൊസൈന്‍ 23 റൺസുമായി പുറത്താകാതെ നിന്നു.