ലോകകപ്പ് ടീമിൽ മൊഹമ്മദ് ഷമി വേണം എന്ന് ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും പറഞ്ഞു കൊണ്ടിരുന്നത് വെറുതെ ആയിരുന്നില്ല എന്ന് തെളിയിക്കുന്നത് ആയിരുന്നു മൊഹമ്മദ് ഷമിയുടെ ഇന്നത്തെ ഓവർ. അവസാന കുറേ കാലമായി ഡെത്ത് ഓവറുകളിൽ കൈ വിറക്കുന്ന ഇന്ത്യൻ ബൗളേഴ്സ് ഇന്ന് ഷമി എറിഞ്ഞ് ഓവർ കണ്ട് പഠിക്കണം.
അവസാന ഓവറിൽ ഇന്ന് ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. അതുവരെ പന്തെറിയാതിരുന്ന ഷമി അവസാന ഓവർ എറിയാൻ എത്തി. ഷമിയുടെ ആ ഓവറിൽ ആദ്യ രണ്ട് പന്തിൽ നിന്ന് നാലു റൺസുകൾ പിറന്നു. പിന്നെ വേണ്ടത് 4 പന്തിൽ 7 റൺസ്. ഓസ്ട്രേലിയക്ക് ഉള്ളത് നാലു വിക്കറ്റും.
ഓവറിലെ മൂന്നാം പന്തിൽ ഷമി കമ്മിൻസിനെ പുറത്താക്കി. കോഹ്ലിയുടെ ഒരു ഗംഭീര ക്യാച്ച് ഇതിനു കാരണമായി. തൊട്ടടുത്ത പന്തിൽ ഇല്ലാത്ത റൺസിന് ഓടിയ അഗറിനെ ഷമി റണ്ണൗട്ട് ആക്കി. അപ്പോൾ ബാക്കി രണ്ട് പന്ത്. വേണ്ടത് അപ്പോഴും ഏഴ് റൺസ്. അടുത്ത് രണ്ട് പന്തുകളിൽ ഇംഗ്ലിസിന്റെയുൻ കെയ്ൻ റിച്ചാറ്റ്ഡ്സന്റെയും വിക്കറ്റ് ഷമി തെറിപ്പിച്ചു. ഓസ്ട്രേലിയ ഓൾ ഔട്ട്. അപ്പോഴും ഓസ്ട്രേലിയക്ക് ജയിക്കാൻ 7 റൺസ് തന്നെ വേണമായിരുന്നു!! സന്നാഹ മത്സരം ആണെങ്കിലും ഷമിയുടെ ഈ ഓവർ ഇന്ത്യക്ക് പ്രതീക്ഷ നൽകു.. ബുമ്രയുടെ അഭാവം ഷമിക്ക് നികത്താൻ ആകുമെന്ന പ്രതീക്ഷ ആരാധകരിലും ഉണ്ട്.