സന്തോഷ് ട്രോഫി ഇനി അങ്ങ് സൗദി അറേബ്യയിൽ

Newsroom

സന്തോഷ് ട്രോഫി ഇനി സൗദി അറേബ്യയിൽ നടക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനുമായി ഈ കാര്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. എ ഐ എഫ് എഫിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കല്യാണ് ചൗബെയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും പങ്കെടുത്തപ്പോൾ സൗദി അറേബ്യ എഫ് എഫിന്റെ പ്രസിഡന്റ് യാസർ അൽ മിഷാലും ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിമും ചടങ്ങിൽ പങ്കെടുത്തു.

Untitled Design 10 800x500

ഈ കരാർ വഴി 2023 ഫെബ്രുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് സൗദി അറേബ്യയിൽ നടക്കുന്ന രീതിയിൽ ആക്കും. സന്തോഷ് ട്രോഫിയുടെ യോഗ്യത റൗണ്ട് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും.

വലിയ സ്വപ്‌നങ്ങൾ കാണാൻ സംസ്ഥാന തലത്തിലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധിപ്പിക്കുന്നതിനും ഈ നീക്കം കൊണ്ട് ആകും എന്ന് ഫെഡറേഷനുകൾ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.
.