47/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്ക പിന്നീട് ഇന്ത്യയ്ക്കെതിരെ ഗുവഹാത്തിയിൽ മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിയെങ്കിലും ഇന്ത്യയുടെ സ്കോറിന് 16 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ ടീമിന് സാധിച്ചിരുന്നു.
ഡേവിഡ് മില്ലറും ക്വിന്റൺ ഡി കോക്കും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 174 റൺസിന്റെ അപരാജിത കൂട്ടുകെട്ടിനും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കാനായില്ല. മില്ലര്‍ 47 പന്തിൽ 8 ഫോറും 7 സിക്സും സഹിതം 106 റൺസ് നേടിയപ്പോള്‍ ആ വേഗതയിൽ ബാറ്റ് വീശുവാന്‍ ക്വിന്റൺ ഡി കോക്കിന് സാധിച്ചിരുന്നില്ല.
ഡി കോക്ക് 48 പന്തിൽ 69 റൺസാണ് നേടിയത്. മൂന്ന് ഫോറും 4 സിക്സും നേടിയ താരം മത്സര ശേഷം തന്റെ അടുത്ത് വന്ന് “വെൽ പ്ലേയ്ഡ്, ഐ ആം സോറി” എന്ന് പറഞ്ഞുവെന്നാണ് മില്ലര്‍ വ്യക്തമാക്കിയത്.
അവസാന കടമ്പ കടക്കുവാന്‍ തനിക്ക് മില്ലറെ റൺ റേറ്റ് ഉയര്‍ത്തി പിന്തുണയ്ക്കുവാന് സാധിക്കാത്തതിനാണ് ക്വിന്റൺ ഡി കോക്കിന്റെ ഈ ക്ഷമ പറച്ചിൽ.