“ഇന്ത്യ പുതിയ സഹീർ ഖാനെ കണ്ടെത്തി”

Newsroom

അർഷ്ദീപ് സിംഗ് ഇന്ത്യയുടെ പുതിയ സഹീർ ഖാൻ ആണെന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. അവിശ്വസനീയമായ ബൗളറാണ് അർഷ്ദീപ് സിങ്. ഇന്ത്യ അവരുടെ പുതിയ സഹീർ ഖാനെ കണ്ടെത്തിയെന്ന് ഞാൻ കരുതുന്നു എന്ന് അക്മൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അർഷ്ദീപിന് പേസും സ്വിംഗും ഉണ്ട്, ഒരു സ്വിംഗ് ബൗളർക്ക് വേണ്ട മികച്ച ബുദ്ധിയും അദ്ദേഹത്തിനുണ്ട്. അവൻ മാനസികമായി ശക്തനാണ്, അവന്റെ കഴിവുകൾ അവന് അറിയാം, സാഹചര്യങ്ങൾക്കനുസരിച്ച് അവ ഉപയോഗിക്കുന്നുമുണ്ട്‌. അക്മൽ പറഞ്ഞു.

20221ഇന്ത്യ001 114754

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അർഷ്ദീപിന്റെ ബൗളിങിനെ അക്മൽ പ്രശംസിച്ചു. അന്ന് എടുത്ത ഏറ്റവും മികച്ച വിക്കറ്റ് ഡേവിഡ് മില്ലറിന്റേതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അർഷ്ദീപിന് പക്വതയും വേഗതയും ഉണ്ട്. ഇപ്പോഴും ചെറുപ്പവുമാണ്. സഹീർ ഖാന് ശേഷം ഒരു ഇടങ്കയ്യൻ ബൗളറെ ഇന്ത്യ കണ്ടുപിടിച്ചിരിക്കുകയാണ്. ടീം ഇന്ത്യക്ക് ഇത് ഒരു നല്ല സൂചനയാണ് എന്നും അക്മൽ പറഞ്ഞു.