ഏഷ്യ കപ്പിൽ പാക്കിസ്ഥാന് തിരിച്ചടിയായ മധ്യ നിര എന്ന പ്രശ്നത്തിന് പാക്കിസ്ഥാന് തങ്ങളുടെ ടി20 ലോകകപ്പിനുള്ള ടീമിൽ പരിഹാരണം കണ്ടെത്തിയിട്ടില്ലെന്ന് വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന് താരം ഷൊയ്ബ് അക്തര്‍. ഇതിന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ നിശിതമായി വിമര്‍ശിക്കുവാനും ഷൊയ്ബ് അക്തര്‍ മടിച്ചില്ല.
ശരാശരി മനുഷ്യര്‍ക്ക് ശരാശരിക്കാരായ താരങ്ങളെ മാത്രമേ ഇഷ്ടമാകുകയുള്ളുവെന്നാണ് പാക്കിസ്ഥാന്റെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് അക്തര്‍ പ്രതികരിച്ചത്. പാക്കിസ്ഥാന് ലോകകപ്പിൽ മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ സെലക്ടര്‍മാരും ബോര്‍ഡും ഒരു പോലെ ഉത്തരവാദികളാകുമെന്നാണ് അക്തര്‍ പറഞ്ഞത്.
പാക്കിസ്ഥാന് ബാറ്റിംഗിന് ആഴം ഇല്ലെന്നും ഓസ്ട്രേലിയയിലേക്ക് ഈ ബാറ്റിംഗുമായി ടീം ചെല്ലുകയാണെങ്കിൽ ആദ്യ റൗണ്ടിൽ പുറത്തായാലും അത്ഭുതപ്പെടാനില്ലെന്നും അക്തര്‍ പറഞ്ഞു.