ഗോകുലം കേരളക്ക് ഏഷ്യയിൽ കളിക്കാൻ ആകില്ല, തിരികെ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും

Newsroom

ഗോകുലം കേരള ക്ലബ് ഉസ്ബെകിസ്താനിൽ നിന്ന് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരും. ഫിഫ ഇന്ത്യയെ വിലക്കിയത് കൊണ്ട് ഗോകുലത്തിന് എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആകില്ല എന്ന് എ എഫ് സി ഇന്ന് അറിയിച്ചു. ഇന്നലെ ആയിരുന്നു ഗോകിലം ഉസ്ബെക്കിസ്ഥാനിലേക്ക് യാത്ര തിരിച്ചത്. ഈ വിലക്ക് ഗോകുലത്തിന് വലിയ തിരിച്ചടിയാണ്. ടീം അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങും.

ഇത്തവണ മികച്ച രീതിയിൽ ഒരുങ്ങി കൊണ്ടായിരുന്നു ഗോകുലം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയത്‌. അവർ വലിയ വിദേശ സൈനിംഗുകളും നടത്തിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ആകാത്തത് ഗോകുലത്തിന് വലിയ നിരാശ നൽകുന്നതിന് ഒപ്പം കടുത്ത സാമ്പത്തിക നഷ്ടവും നൽകും.