സെമി കടമ്പ കടക്കാനാകാതെ പ്രണോയ്

Sports Correspondent

ഇന്തോനേഷ്യ ഓപ്പൺ സെമി ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി എച്ച് എസ് പ്രണോയ്. ചൈനയുടെ ജുംഗ് പെംഗ് സാവോയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 40 മിനുട്ട് മാത്രമാണ് ഇന്ത്യന്‍ താരത്തിന്റെ ചെറുത്ത് നില്പ് നീണ്ട് നിന്നത്.

സ്കോര്‍: 16-21, 15-21. ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സൽസെന്‍ ആണ് ഫൈനലില്‍ കടന്ന മറ്റൊരു താരം.