സ്പാനിഷ് താരം സെസ്ക് ഫാബ്രെഗാസ് ഫ്രഞ്ച് ക്ലബായ മൊണാക്കോ വിട്ടു. മൊണാക്കോ ഇന്ന് മിഡ്ഫീൽഡർ സെസ്ക് ഫാബ്രിഗസ് ക്ലബ് വിടുന്നത്. ക്ലബിലെ മൂന്നര വർഷത്തെ കരാർ അവസാനിച്ചതോടെയാണ് ക്ലബ് ഫാബ്രെഗസ് ക്ലബ് വിടുന്നത്. 35 കാരനായ താരം ക്ലബ്ബിനായി മൊത്തം 68 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൊണാക്കോയ്ക്ക് ആയി നാല് ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, ചെൽസി താരം കഴിഞ്ഞ ഒരു സീസൺ മുമ്പ് മൊണാക്കോയെ മൂന്നാം സ്ഥാനത്തെത്താൻ സഹായിച്ചിരുന്നു. എന്നാൽ ഈ കഴിഞ്ഞ സീസണിൽ 2 മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടുള്ളൂ. അവസാന സീസണിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ഫാബ്രെഗാസിന് ഒരു പ്രധാന പ്രശ്നമായിരുന്നു. ഒരു ഹാംസ്ട്രിംഗ് ഇഞ്ച്വറി അദ്ദേഹത്തെ സീസണിന്റെ ആദ്യ പകുതിയിൽ പുറത്തിരുത്തി. പിന്നീട് കോവിഡും കണങ്കാൽ ഇഞ്ച്വറിയും ഫാബ്രെഗാസിന് വില്ലനായി.
താൻ വിരമിക്കില്ല എന്നും യൂറോപ്യൻ ഫുട്ബോളിൽ തുടരും എന്നും ഫബ്രിഗസ് പറഞ്ഞിരുന്നു. താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും എന്ന് സൂചനകൾ ഉണ്ട്. ചാമ്പ്യൻഷിപ്പ് ക്ലബുകളിൽ നിന്ന് ഫാബ്രെഗാസിന് ഓഫറുകൾ ഉണ്ട്.