ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബ്രൈറ്റണിൽ പരിശീലനം നടത്തുന്ന ന്യൂസിലൻഡ് ക്യാമ്പിൽ മൂന്ന് COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കളിക്കാരായ ഹെൻറി നിക്കോൾസും ബ്ലെയർ ടിക്നറും ബൗളിംഗ് കോച്ച് ഷെയ്ൻ ജുർഗൻസണും ആണ് വെള്ളിയാഴ്ച പോസിറ്റീവ് ആയത്. അഞ്ചു ദിവസം ഇവർ ഐസൊലേഷനിൽ പോകും. ന്യൂസിലൻഡ് ക്യാമ്പിലെ മറ്റുള്ളവർ എല്ലാം കോവിഡ് നെഗറ്റീവ് ആണ്. പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ജൂൺ 2നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.














