നിഹാലിന്റെ ഇരട്ട ഗോളുകൾ, കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം വിജയം, ഒന്നാം സ്ഥാനം

Newsroom

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ജൈത്ര യാത്ര തുടരുന്നു. ടീം അവരുടെ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി. ഇന്ന് ഗോവയിൽ വെച്ച് ജംഷദ്പൂർ എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് പാദങ്ങളിലായി നിഹാൽ സുധീഷ് നേടിയ രണ്ട് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്.Img 20220427 183827

ആദ്യ പകുതിയിൽ ഇടതു വിങ്ങിലൂടെ കയറി വന്ന വിൻസി ബരെറ്റോ നൽകിയ പാസിൽ നിനായിരുന്നു സുധീഷിന്റെ ഫിനിഷ്. രണ്ടാം പകുതിയിൽ വീണ്ടും ഗോളടിച്ച് നിഹാൽ ആഹ്ലാദിച്ചു. ഈ ഗോളു. വിൻസി നിഹാൽ കൂട്ടുകെട്ടിലായിരുന്നു പിറന്നത്. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.