കമൽജിത് സിംഗ് ഒഡീഷ എഫ് സിയിൽ തുടരും

Newsroom

പഞ്ചാബി ഗോൾ കീപ്പറായ കമൽജിത് സിംഗ് ഒഡീഷ എഫ് സിൽ തന്നെ തുടരും. താരം ഒരു വർഷത്തെ പുതിയ കരാർ ക്ലബിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ. 2020 സീസൺ തുടക്കത്തികായിരുന്നു കമൽജിത് ഒഡീഷയിൽ എത്തിയത്‌. ഈ സീസണിൽ 12 മത്സരങ്ങൾ കളിച്ച കമൽ ജിതിന് അത്ര നല്ല സീസൺ ആയിരുന്നില്ല. 30 ഗോളുകൾ താരം വഴങ്ങിയിരുന്നു.

ഹൈദരബാദ് എഫ് സി വിട്ടായിരുന്നു താരം നേരത്തെ ഒഡീഷയിൽ എത്തിയത്‌. 2018ൽ ആയിരുന്നു കമൽ ജിത് പൂനെ സിറ്റിയിൽ എത്തിയത്. പൂനെ സിറ്റി ഹൈദരാബാദ് ആയി മാറിയപ്പോൾ താരം ക്ലബിനൊപ്പം തന്നെ തുടരുക ആയിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 44 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ ലീഗിൽ മിനേർവ എഫ്സിയുടെ താരമായിരുന്ന കമൽജിത്. സ്പോർട്ടിങ് ഗോവയുടെയും വല കാത്തിട്ടുണ്ട്.