ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ സാധ്യത സ്ക്വാഡ് പ്രഖ്യാപിച്ചു. 38 അംഗ സ്ക്വാഡാണ് ഇന്ത്യൻ പരിശീലകൻ പ്രഖ്യാപിച്ചത്. ഈ സീസൺ ഐ എസ് എല്ലിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ അടക്കം മൂന്ന് മലയാളി താരങ്ങൾ സ്ക്വാഡിൽ ഇടം നേടി. കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഹലും ഒപ്പം ആഷിഖ് കുരുണിയനും ആണ് മറ്റു രണ്ട് മലയാളികൾ.
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സഹൽ അടക്കം മൂന്ന് താരങ്ങൾ ആണുള്ളത്. സഹൽ, ജീക്സൺ, ഗിൽ എന്നിവർ സ്ക്വാഡിൽ ഇടം നേടി. എന്നാൽ സെന്റർ ബാക്കായ ഹോർമിപാമിന് അവസരം കിട്ടാത്തത് അത്ഭുതപ്പെടുത്തി. സെന്റർ ബാക്കിൽ ഈ സീസൺ ഐ എസ് എല്ലിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ താരമാണ് ഹോർമിപാം.
ഇന്ത്യൻ ഫുട്ബോൾ ടീം ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാകും കളിക്കുക. മാർച്ച് 23, മാർച്ച് 26 തീയതികളിൽ യഥാക്രമം ബഹ്‌റൈനും ബെലാറസിനെയും നേരിടാൻ ആയിരുന്നു ഇന്ത്യ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബെലാറസിനെതിരായ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. പകരം ഒരു പുതിയ മത്സരം ഇന്ത്യ പ്രഖ്യാപിക്കും