റഷ്യയും ആയുള്ള ലോകകപ്പ് യോഗ്യത മത്സരം കളിക്കില്ല, ഫിഫക്ക് ധൈര്യം ഉണ്ടെങ്കിൽ പോയിന്റ് റഷ്യക്ക് നൽകട്ടെ ~ ഷെസ്നി

Wasim Akram

ഒരു കാരണവശാലും റഷ്യയും ആയുള്ള ലോകകപ്പ് യോഗ്യത പ്ലെ ഓഫ് മത്സരം കളിക്കില്ലെന്നു പോളണ്ട് ഗോൾ കീപ്പർ വോയ്ചെക്ക് ഷെസ്നി. അത്ര ധൈര്യം ഉണ്ടെങ്കിൽ ഫിഫ ഈ മത്സരങ്ങളിലെ പോയിന്റ് റഷ്യക്ക് നൽകട്ടെ എന്നും യുവന്റസ് താരം വെല്ലുവിളിച്ചു.

തങ്ങൾ ടീം അംഗങ്ങൾ കൂട്ടായി ഇതിനു അനുകൂലമാണ് എന്നു പറഞ്ഞ മുൻ ആഴ്‌സണൽ ഗോൾ കീപ്പർ തന്റെ ടീം അംഗങ്ങളെ ഓർത്ത് താൻ അഭിമാനിക്കുന്നത് ആയും പറഞ്ഞു. നേരത്തെ തന്നെ ഉക്രൈനു എതിരെ യുദ്ധം നടത്തുന്ന റഷ്യയും ആയി ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാൻ പോളണ്ട്, സ്വീഡൻ ടീമുകൾ വിസമ്മതിച്ചിരുന്നു.