ബാഴ്സലോണയിലേക്ക് ലോണിൽ ചേക്കാറാൻ ശ്രമിക്കുന്ന ആഴ്സണലിന്റെ ഒബമയാങിന് തിരിച്ചടി. നിലവിൽ താരത്തിന്റെ പ്രതിഫലവും ആയി ബന്ധപ്പെട്ടു ബാഴ്സയും താരവും തമ്മിൽ സമവായത്തിൽ എത്താൻ സാധിച്ചില്ല എന്നാണ് സൂചനകൾ. തന്റെ പ്രതിഫലം കുറക്കാൻ താരം തയ്യാറായി എങ്കിലും ഒരു സമവായം ഇത് വരെ ഉണ്ടായില്ല.
താരത്തിന്റെ പ്രതിഫലം ഒരു തരത്തിലും നൽകാൻ തങ്ങൾ ഒരുക്കമല്ല എന്നു ആഴ്സണൽ വ്യക്തമാക്കുക കൂടെ ചെയ്തതോടെ ഒബമയാങിനു കാര്യങ്ങൾ കൂടുതൽ പ്രയാസകരമായി. ഡെമ്പേല,ഒബമയാങ് വച്ച് മാറ്റത്തിനും ക്ലബുകൾ ഒരുക്കമല്ല. നിലവിൽ അതിനാൽ തന്നെ ബാഴ്സലോണയും ഒബമയാങും എന്തെങ്കിലും ധാരണയിൽ എത്തിയാൽ മാത്രമേ താരം ബാഴ്സയിൽ എത്തു. ഒബമയാങിന് ബാഴ്സലോണയിലേക്ക് ചേക്കേറാൻ ആവുമോ അല്ല ആഴ്സണലിൽ തിരിച്ചു തന്നെ വരുമോ എന്നു വരും മണിക്കൂറുകളിൽ അറിയാൻ സാധിക്കും.