ഐ എസ് എല്ലിന്റെ നടത്തിപ്പിന് എതിരെ ആഞ്ഞടിച്ച് എഫ് സി ഗോവ ക്യാപ്റ്റൻ എഡു ബേഡിയ. ഇന്ന് ഐ എസ് എൽ മോഹൻ ബഗാനും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം മാറ്റിവെച്ചതിന് പിന്നാലെ ആയിരുന്നു എഡു ബേഡിയ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇന്നലെ എഫ് സി ഗോവ 9 കോവിഡ് കേസുകൾ ഉണ്ടായിരിക്കെ ആണ് കളിച്ചത്. ഞങ്ങളുടെ മത്സരം മാറ്റിവെച്ചിരുന്നില്ല. എന്നാൽ ഇന്ന് ഒരു ടീമിന്റെ മത്സരം മാറ്റിവെച്ചു. ഇതേ കാരണത്തിന് രണ്ടാം തവണയാണ് ഈ ടീമിന്റെ മത്സരം മാറ്റിവെക്കുന്നത്. എഡു ബേഡിയ പറഞ്ഞു. ഈ ടീമിന് മാത്രം എന്തു കൊണ്ട് ഇങ്ങനെ എന്ന് ആർക്കെങ്കിലും പറഞ്ഞു തരാമോ എന്നും എഡു ബേഡിയ ചോദിക്കുന്നു.
മോഹൻ ബഗാന്റെ രണ്ടാം മത്സരം ആണ് മാറ്റിവെക്കപ്പെടുന്നത്. താരങ്ങൾക്ക് ഒക്കെ ഈ ടൂർണമെന്റിൽ താല്പര്യം നഷ്ടപ്പെടുകയാണ്. ഒരു അംബീഷനും ഇല്ലാതെ വെറുതെ വേതനം പറ്റുകയാണ് ഞങ്ങൾ. ഇതാണ് ഈ നിയമം കൊണ്ട് ഈ സീസണിൽ ലീഗ് സമ്പാദിച്ചത്. എഡു പറയുന്നു. മാർച്ച് ആയാൽ മതി എന്നും ലീഗ് എങ്ങനെയെങ്കിലും അവസാനിച്ചാൽ മതി എന്നാണ് എല്ലാവരുടെയും ആഗ്രഹം എന്നും ഗോവ താരം പറഞ്ഞു.