എൽഗാര്‍ വീണു, മേൽക്കൈ ദക്ഷിണാഫ്രിക്കയ്ക്ക് തന്നെ

Sports Correspondent

Indsouthafrica

കേപ് ടൗണിൽ വിജയം ഇന്ത്യയിൽ നിന്ന് അകലുന്നു. 212 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയ ഇന്ത്യയ്ക്ക് ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 2 വിക്കറ്റ് മാത്രമേ നേടാനായുളളു.

എയ്ഡന്‍ മാര്‍ക്രത്തെ(16) ആതിഥേയര്‍ക്ക് നഷ്ടമായെങ്കിലും 78 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി കീഗന്‍ പീറ്റേര്‍സണും ഡീന്‍ എൽഗാറും ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

30 റൺസ് നേടിയ ഡീന്‍ എൽഗാറിനെ ജസ്പ്രീത് ബുംറ വീഴ്ത്തിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ 48 റൺസുമായി കീഗന്‍ പീറ്റേര്‍സൺ ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ സജീവമാക്കി നിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കുവാന്‍ 8 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് 111 റൺസുമാണ് വേണ്ടത്.