“ലീഡ് എടുത്ത മത്സരങ്ങളിൽ വിജയം ഉറപ്പിക്കാൻ നോക്കും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Ivan Blasters

അവസാന മത്സരത്തിൽ ഗോവയ്ക്ക് എതിരെ രണ്ട് ഗോൾ ലീഡ് നേടിയ ശേഷം കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. സീസണിൽ ഇനി അങ്ങോട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇത്തരം മത്സരങ്ങളിൽ വിജയം ഉറപ്പിക്കാൻ ശ്രമിക്കും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. എന്നാൽ ഐ എസ് എല്ലിൽ ഒരു മത്സരവും എളുപ്പമല്ല എന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തന്നെ ലീഡ് എടുത്ത് എന്ന് കരുതി വിജയം ഉറപ്പിക്കാൻ ഐ എസ് എല്ലിൽ കഴിയില്ല. കാരണം ഇവിടെ ഗംഭീര പോരാട്ടങ്ങൾ ആണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു.

ഐ എസ് എല്ലിൽ അമ്പതു മത്സരങ്ങൾ കഴിയുമ്പോൾ തന്നെ 150ഓളം ഗോളുകൾ പിറന്നു കഴിഞ്ഞു. ഇത് ലീഗിൽ ഗോളുകൾ തടയുക അത്ര എളുപ്പമല്ല എന്ന് കാണിക്കുന്നു. ഇവാൻ പറഞ്ഞു. ഈ സീസണിൽ ഇതുവരെയുള്ള കാര്യത്തിൽ താൻ തൃപ്ത്നാണ്. ഇത് തുടരാൻ ആകും ടീം ശ്രമിക്കുക. സീസൺ പുരോഗമിക്കുമ്പോ സ്ഥിരത ആകും പ്രധാനം എന്നും ഇവാൻ പറഞ്ഞു ‌