ബ്രൈറ്റൺ ഒരു പോളിഷ് യുവ മിഡ്ഫീൽഡറെ സൈൻ ചെയ്തു

Newsroom

Img 20220105 155435

എക്‌സ്ട്രാക്ലാസ ടീമായ പോഗോൺ സ്‌സെസിനിൽ നിന്ന് മിഡ്‌ഫീൽഡർ കാസ്പർ കോസ്‌ലോവ്‌സ്‌കിയെ പ്രീമിയർ ലീഗ് ക്ലബാറ്റ ബ്രൈറ്റണും ഹോവ് അൽബിയോൺ സൈൻ ചെയ്തു. 18 കാരനായ പോളിഷ് ഇന്റർനാഷണൽ ജൂൺ 2026 വരെയുള്ള ഒരു കരാറിൽ ആണ് ഒപ്പുവച്ചത്., താരം ഈ വിൻഡോയിൽ ലോണിൽ പോകും. ബെൽജിയൻ ലീഗ് ലീഡേഴ്സ് ആയ റോയൽ യൂണിയൻ സെന്റ്-ഗില്ലോയിസിനൊപ്പം ലോണിൽ ചേരും.

2018/19 കാമ്പെയ്‌നിന്റെ വെറും 15 വർഷവും 215 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരം പോഗോണായി അരങ്ങേറിയത്. പോഗോണിന് വേണ്ടി 40 ലീഗ് മത്സരങ്ങൾ കളിച്ചു, നാല് തവണ സ്കോർ ചെയ്തു – അതിൽ മൂന്നെണ്ണം ഈ കാമ്പെയ്‌നിൽ ആയിരുന്നു.