കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് -19 വ്യപനം ഉണ്ടായതിനാൽ വ്യാഴാഴ്ച ആഴ്സണലിനെതിരായ കാരബാവോ കപ്പ് സെമി ഫൈനൽ ആദ്യ പാദം മാറ്റിവയ്ക്കാൻ ലിവർപൂൾ അഭ്യർത്ഥിച്ചു. മാനേജർ ക്ലോപ്പ്, ഗോൾകീപ്പർ അലിസൺ ബെക്കർ, ഡിഫൻഡർ ജോയൽ മാറ്റിപ്പ്, ഫോർവേഡ് റോബർട്ടോ ഫിർമിനോ, മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ എന്നിവർക്ക് കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ കൂടുതൽ കേസുകൾ വന്നതോടെയാണ് സെമി ഫൈനൽ മാറ്റിവെക്കാൻ ലിവർപൂൾ ആവശ്യപ്പെട്ടത്.
കൂടുതൽ പോസിറ്റീവ് കേസുകൾ കാരണം ക്ലബിന്റെ പരിശീലന ഗ്രൗണ്ട് ചൊവ്വാഴ്ച അടച്ചു. സലാ, മാനെ, നാബി കേറ്റ എന്നിവർ ആഫ്രിക്കൻ നാഷൺസ് കപ്പിനും കൂടെ പോയതോടെ ലിവർപൂൾ കളിക്കാൻ താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുകയാണ്.